Category: Astrology

June 2nd, 2016 by jinesh narayanan
  • നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016 ,കാര്ത്തിക മുന്ന് പാദം രോഹിണി മകയിരം 2 പാദം ചേരുന്ന ഇടവം  രാശി ,                                                                                                                                                      സാമ്പത്തിക കാര്യസാധ്യം ഉണ്ടാവും  .എന്നാലും അപ്രതീക്ഷ ചിലവ് വരാൻ സാധ്യത ,മാതാവിന് ശരിരക സുഖം ഉണ്ടാവും.പുതിയ ബിസ്നെസ്സ്  തുടങ്ങാൻ പറ്റിയ സമയം അല്ല .ബിസ്നെസ്സ് ചെയ്യുന്ന ആളുകൾ കുറച്ചു ശ്രദിക്കുക. കലാകായിക  പ്രവർത്തനത്തിൽ ശോഭിക്കും. വിദ്യയിൽ ഉന്നത വിജയം നേടും,ദാമ്പത്യ ജീവിതത്തിൽ പൊരുത്തകേടു ഉണ്ടാകും.വിവാഹം ആലോചിക്കുന്ന ആളുകൾക്ക് വയികാൻ ഇടവരും ,കുട്ടികൾ ഇല്ലാത്തവർക്ക്  ഇനിയുള്ള  ഒരു വര്ഷകാലം അനുകുലമാണ് .(ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം,  ജാതകം പരിശോദിച്ചു   പരിഹാരം ചെയുക ).പോതുവിൽ: ഇടവം രാശിയിൽ ജനിച്ചവർക്ക് (7- ലെ )കണ്ടക ശനി സമയം ആകുന്നു, പരിഹാരമായി  ,മൃത്യുഞ്ജയ ഹോമം ,പുഷ്പാഞ്ജലി(അർച്ചന),അയ്യപ്പസ്വാമിക്ക് -നീരാഞ്ചനം.മാല,നിവേദ്യം,വിഷ്ണുവിന് വിളക്ക്,മാല ,നിവേദ്യം , എന്നിവ നടത്തുക പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച്  ആചരികുക.contact card

Posted in Astrology

June 2nd, 2016 by jinesh narayanan

നിങ്ങളുടെ നക്ഷത്രഫലം-1/6/2016-31/12/2016                                              അശ്വതിഭരണി കാര്ത്തിക ഒന്നാം പാദം ചേരുന്ന മേടം രാശി ,                                                                        കാര്യ സാധ്യം .ജോലിയിൽ ഉയര്ച്ച  .അനുകുല സ്ഥാന മാറ്റം ഇവ ജോലിയിൽ ഉണ്ടാവും.ശരിര സുഖം കുറയും,കുട്ടികളിൽ നിന്ന് സന്തോഷം ഉണ്ടാവും,ലഹരി   പദാർത്ഥങ്ങൾ അമിതമായി ഉപയോഗികുനനവര്ക്ക് അത് നിമിത്തം രോഗം ഉണ്ടാവാൻ സാധ്യത.ദേഹത്തിനു സുഖം കുറയും ,ശനി എട്ടിൽ ആയതിനാൽ പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ യുക്തി പൂർവ്വം ചെയുക .പോതുവിൽ  മേടം രാശിയിൽ ജനിച്ചവര്ക്ക് ഇ വര്ഷം ഗുണദോഷ സമിശ്രമാണ്‌.മനസ്സ് അറിയാതെ ഒപ്പമുള്ള ആളുകൾ  ശത്രുകൾ ആയി മാറാൻ സാദ്യത ഉണ്ട് (ജാതകത്തിൽ മാരക ആധിപത്യം  വഹിച്ച ഗ്രഹത്തിന്റെ ദശ -അപഹാരം കാലം എങ്കിൽ ഫലത്തിൽ മാറ്റം വരാം . ജാതകം പരിശോദിച്ചു പരിഹാരം ചെയുക ).പോതുവിൽ: മേടം രാശിയിൽ ജനിച്ചവർ ,ശിവന് ധാര,കുവളത്തില മാല ,മൃത്യുഞ്ജയ ഹോമം ,പുഷ്പാഞ്ജലി(അർച്ചന),അയ്യപ്പസ്വാമിക്ക് -നീരാഞ്ചനം.മാല,നിവേദ്യം,വിഷ്ണുപൂജ എന്നിവ നടത്തുക പഞ്ചമഹായജ്ഞം ദിവസവും അവസ്ഥക്ക് അനുസരിച്ച് ആചരികുക.contact card

Posted in Astrology

Astrologer
October 14th, 2015 by sreebhairaviadmin

മന്ത്രം യഥാവിധി ഗുരോസ്സുദിനേ ഗൃഹീത്വാ

തദ്ദേവതാം ജപഹുതപ്രമുഖൈഃ പ്രതോഷ്യ

ജ്ഞാനായ ജാതകഫലസ്യ തു സിദ്ധമന്ത്രഃ

സ്യാദേവ ദൈവവിദിഹാപ്തവചനസ്തഥാ ഹി.

സാരം :-

ജ്യോതിഷക്കാരന്സിദ്ധമന്ത്രനായിരിക്കണം. നല്ല സമയം ഗുരുസന്നിധിയില്നിന്ന് ദക്ഷിണാദികളെക്കൊണ്ട് ഗുരുവിനെ തൃപ്തിപ്പെടുത്തി ഉപദേശം വാങ്ങി മന്ത്രത്തെ ഉരുക്കഴിച്ചും ഹോമിച്ചും സന്തോഷിപ്പിച്ചും മന്ത്രസിദ്ധി വരുത്തി ജാതകഫലനി൪ദ്ദേശത്തിനു യോഗ്യനായിത്തീരണം. ഇവിടെ ജാതകമെന്നുമാത്രം പറഞ്ഞുവെങ്കിലുംജാതകേ യദ്യദുദ്ദിഷ്ടം തദ്വല്പ്രശ്നേപി ചിന്തയേല്‍” എന്നും മറ്റും ഇനി പറയാന്ഭാവമുള്ളതുകൊണ്ട് പ്രശ്നഫലനി൪ദ്ദേശത്തിനുകൂടി ജ്യോതിഷി യോഗ്യനായിത്തീരണം.

Posted in Astrology, General, Horoscope Tagged with:

rahu
October 9th, 2015 by sreebhairaviadmin

      കേരള ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ ശാസ്ത്ര നിഘണ്ടുവില്ഇങ്ങനെ പറഞ്ഞിരിക്കുന്നു.

        ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി എന്ന തോതില്നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്ഒരു ദിവസം ഒരു ഡിഗ്രി എന്ന കണക്കില്പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്ഷം കൊണ്ടു പൂര്ത്തിയാകുന്ന വൃത്തപഥമാണ് ക്രാന്തിവൃത്തം.

          ക്രാന്തിവൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മില്‍ 5 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചന്ദ്രന്ദക്ഷിണാര്ദ്ധഗോളത്തില്നിന്നും ഉത്തരാര്ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും, ഉത്തരാര്ദ്ധഗോളത്തില്നിന്നും ദക്ഷിണാര്ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു (Decending Node) എന്നും പറയുന്നു.

         ജ്യോതിഷത്തില്ഇവരെ പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. ഇതില്ത്തന്നെ കേതുവിനേക്കാള്സൌമ്യനായ രാഹുവിന് കൂടുതല്പ്രാധാന്യം കേരളത്തിലുണ്ട്. രാഹുകാലം, രാഹുപൂജ, സര്പ്പാരാധന, കാവുകള്ഇവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടവയാണ്.

            കേരളപക്ഷം എന്നും പരദേശപക്ഷം എന്നും രണ്ടുരീതിയില്രാഹുകാലം കണക്കു കൂട്ടാറുണ്ട്. നമ്മുടെ നാട്ടില്പരദേശപക്ഷരീതിയാണ് അനുവര്ത്തിച്ചുപോരുന്നത്. രാഹുവിന്റെ ദൃഷ്ടി ഭൂമിയില്പതിക്കുന്ന സമയം ശുഭകാര്യങ്ങള്ക്ക് ഉചിതമല്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്യാത്ര പുറപ്പെടുമ്പോള്മാത്രമേ രാഹുകാലം ഒഴിവാക്കേണ്ടതുള്ളൂ എന്ന് ചില പണ്ഡിതര്അനുശാസിക്കുന്നു.

             അഹിന്ദുക്കള്പോലും ശുഭകാര്യങ്ങള്ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാല്ഇവരൊക്കെ കലണ്ടറില്കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്നല്കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്ഒരു പകലിനെ 12 മണിക്കൂര്എന്ന് സങ്കല്പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്കേരളത്തിലൊരിടത്തും തന്നെ സൂര്യോദയവും അസ്തമനവും 6 മണിക്ക് നടക്കാറില്ലെന്നതാണ് വസ്തുത.

  ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും. അത് കൃത്യമായി മനസിലാക്കാതെയിരുന്നാല്രാഹുകാലം ഒഴിവാക്കിയിറങ്ങുന്നത് യഥാര് രാഹുകാലത്തായിരിക്കും.

Posted in Astrology, Horoscope

thamboolam
October 9th, 2015 by sreebhairaviadmin

ജ്യോതിഷിക്ക് ചോദ്യക൪ത്താവ് വിനീതമായി സമ൪പ്പിക്കുന്ന വെറ്റിലകളുടെ എണ്ണത്തെ തല്ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ച് അതുകൊണ്ടുള്ള ഫലചിന്തയാണ് താംബൂലപ്രശ്നം എന്ന പേരില്അറിയപ്പെടുന്നത്. മറിച്ച് ദ്വാദശ ഭാവസൂചകമായ വെറ്റിലകളിലെ മ്ലാനി, കീറല്‍, ദ്വാരം, പുഴുക്കടി തുടങ്ങിയ ലക്ഷണങ്ങള്നിരീക്ഷിച്ച് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടാനുള്ള ശ്രമമാണ് താംബൂല ലക്ഷണം.

താംബൂല ലക്ഷണത്തില്നിന്ന് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടി, അറിവിനെ തല്ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി ഫലം സൂക്ഷ്മപ്പെടുത്താന്സാധിക്കുമ്പോള്മാത്രമേ താംബൂലപ്രശ്നം സ്വാ൪ത്ഥമായിത്തീരുകയുള്ളു. താംബൂല ലക്ഷണവും തല്ക്കാല ഗ്രഹസ്ഥിതിയും ഒരേ ചരടില്‍  കൊരുത്ത മുത്തുകളെന്നപോലെ പരസ്പര ബന്ധത്തോടുകൂടിയതാക്കുമ്പോള്താംബൂലപ്രശ്നം സമഗ്രതയാ൪ന്ന ഒരു ഫലചിന്താരീതിയായിമാറുന്നു.

 

Posted in Astrology, Horoscope

Marriage hands
October 8th, 2015 by sreebhairaviadmin

യോƒസ്തേ തിഷ്ഠതിയശ്ച പശ്യതിതയോ

രസ്തേശിതു൪വാƒ തേ

നാരൂഢാംശഭ നാഥയോ, രുശനസ,-

സ്താരാധിനാഥസ്യ വാ;

യദ്വാ ലഗ്നപസംശ്രിതാംശകപതേ

ര്യസ്മിന്ദശാ വാƒപഹാ

രോƒസ്മിന്സ്യാത് സമയേ വിവാഹഘടനാ

രാഹോശ്ചകേചിത് ജഗുഃ

ലഗ്നാലും ചന്ദ്രാലും ഏഴാം ഭാവത്തില്നില്ക്കുന്ന ഗ്രഹം, ഏഴാം ഭാവത്തിലേയ്ക്ക് ദൃഷ്ടിചെയ്യുന്ന ഗ്രഹം, ഏഴാം ഭാവാധിപഗ്രഹം, ഏഴാം ഭാവാധിപന്റെ അംശകനാഥഗ്രഹം ഏഴാം ഭാവനാഥസ്ഥിതിരാശിനാഥഗ്രഹം, ശുക്രന്‍, ചന്ദ്രന്‍, ലഗ്നാധിപന്‍, ലഗ്നാധിപാശ്രിതനാഥന്‍, ലഗ്നരാശിനാഥന്റെ അംശകാധിപന്ഇവരുടെ ദശാകാലത്തോ അപഹാരകാലത്തോ അഥവാ ഛിദ്രകാലത്തോ വിവാഹം സംഭവിക്കും. ചില൪ രാഹുവിന്റെ ദശാപഹാരച്ഛിദ്രങ്ങളിലും  വിവാഹം സംഭവിക്കും എന്ന് പറയുന്നുണ്ട്.

************************************

ജാമിത്രേ തദധീശ്വരാശ്രിതഗൃഹേ

യദ്വാനയോഃ സപ്തമേ

ധ൪മ്മേവാഥ സുതേചരന്തി ഭൃഗുജൗ

ലഗ്നാസ്തജന്മാധിപാഃ

കാലേ യത്ര യദാ ചരേച്ചധിഷണോ

ദ്യൂനേശഭാംശ൪ക്ഷയോ

ര്യദ്വാതത്സുത ധ൪മ്മയോസ്സസമയഃ

പ്രോദ്വാഹദായീ നൃണാം.

ലഗ്നചന്ദ്രന്മാരില്ബലമുള്ളതിന്റെ ഏഴാം ഭാവത്തിലും, ഏഴാം ഭാവാധിപന്നില്ക്കുന്ന രാശിയിലും പറഞ്ഞ രണ്ടു രാശികളുടേയും 5, 7, 9 എന്നീ ഭാവങ്ങളിലും ലഗ്നാധിപന്‍, ചന്ദ്രലഗ്നാധിപന്ഇവരുടെ ഏഴാം ഭാവാധിപന്മാ൪, ശുക്രന്ഇവ൪ സഞ്ചരിക്കുംകാലം വിവാഹം നടക്കും. ഏഴാം ഭാവാധിപന്മാരുടെ അംശകരാശികളില്‍, അവ൪ നില്ക്കുന്ന രാശികളില്അവരുടെ ത്രികോണരാശികളില്വ്യാഴം വരുമ്പോള്വിവാഹം നടക്കാവുന്നതാണ്.

Posted in Astrology, Horoscope Tagged with:

royal marriage
October 8th, 2015 by sreebhairaviadmin

രോഹിണ്യാര്ദ്ര ശ്രവിഷ്ഠാ തിഷ്യമൂലമഘാനി ഷട്

ദമ്പത്യോര്ജ്ജന്മനക്ഷത്രമേകതാരം സുദുഃഖദം.

    രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകംമേല്പറഞ്ഞ ആറു നക്ഷത്രങ്ങളില്ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രം ആയിരിയ്ക്കുന്നത് രണ്ടുപേര്ക്കും വളരെ ദുഃഖപ്രദമാകുന്നു.

ആഷഢഭരണീഹസ്തസാര്പ്പേന്ദ്രവരുണാനി ഷട്,
ദമ്പത്യോര്ജ്ജന്മതാരൈക്യം നഷ്ടായുഃശ്രീവിയോഗദം.

പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം, മേല്പറഞ്ഞ ആറു നക്ഷത്രങ്ങളില്ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രമെങ്കില്‍, ധന നാശവും വിയോഗവും, അകാല മരണവും കൂടിയും സംഭവിയ്ക്കുന്നതാകുന്നു.

Posted in Astrology, General, Horoscope

kavadi
October 8th, 2015 by sreebhairaviadmin


ഒരു
ഡോക്ട൪ക്ക് സ്റ്റെതസ്കോപ് പോലെയാണ് ദൈവജ്ഞന് കവിടി. കവിടിയെവരാടിഎന്നും പറയും. പരല്വയ്ക്കുക, വാരി വയ്ക്കുക എന്നെല്ലാം പറയുന്നത് പ്രശ്നംവയ്ക്കലിനെയാണ്. കവിടി കൂ൪മ്മാകൃതിയാണ്. കൂ൪മ്മം (ആമ) വിഷ്ണുവിന്റെ അവതാരമാണ്. അതിനാല്തന്നെ അത് വിശിഷ്ടമാണ്. പഞ്ചഭൂതങ്ങള്ക്കും പഞ്ചേന്ദ്രിയങ്ങള്ക്കും അതീതമാണ്. പ്രജ്ഞയുടെ ആധാരമാണത്.

യദാ സംഹരതേ ചായം
കൂ൪മ്മോംഗാനീവ സ൪വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാ൪ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
ഗീത 2-58

ആമ അംഗങ്ങളെ എന്നപോലെ ഇവന്‍ (സ്ഥിതപ്രജ്ഞന്‍) ഇന്ദ്രിയങ്ങളെ എല്ലാവിഷയങ്ങളില്നിന്നും എപ്പോള്ഉള്ളിലേയ്ക്ക് വലിക്കുന്നുവോ അപ്പോള്അവന്റെ ബുദ്ധി ഉറച്ചതാകുന്നു.

കവിടിക്രിയ എന്നാല്‍ “ഗണിക്കുകഎന്ന൪ത്ഥം

കവിടിയുടെ അളവ് അഥവാ മാനം കാകണ്ടി അഥവാ കാകണിയുടെ 1/20 ഭാഗമാണ്. ഒരു ക൪ഷത്തിന്റെ 1/4 ഭാഗമാണ് കാകണി. ക൪ഷം 16 ആദ്യ മാഷകം കൂടിയ തൂക്കമാണ്. ആദ്യ മാഷകമെന്നാല്അഞ്ചു കുന്നികുരുവിന്റെ തൂക്കം. അതായത് രണ്ടേകാല്‍ (2¼) പണത്തൂക്കം. ഇതിനുപുറമേ ക൪ഷത്തിന് കാല്പലം അതായത് ഏകദേശം 3 കഴഞ്ച് എന്ന൪ത്ഥമുണ്ട്. 168 കുന്നിക്കുരുവിന്റെയോ, 336 യവത്തിന്റെയോ തൂക്കത്തിനെയും ക൪ഷമെന്ന് പറയും.

ക൪ഷമെന്നാല്ആക൪ഷിക്കല്എന്നും, വിലേഖനം ചെയ്യപ്പെടുന്നതെന്നും, മാറ്റുരച്ചുനോക്കുന്ന ഉരകല്ല് എന്നുമൊക്കെയാണ൪ത്ഥം. വരാടിക എന്നാല്താമകരക്കുരു എന്നും കയ൪ എന്നും അ൪ത്ഥമാണ്‌. കുരു ബീജവും കയ൪ ബന്ധനവുമാണ്.

വരം അടതിഅതായത് ഭംഗിയായി ഗമനം ചെയ്യുന്നത്. “വരംശ്രേഷ്ഠവും ദൈവികമായി കിട്ടിയതുമാണ്. ദൈവികമായി കിട്ടിയത് ജീവന്‍ (പ്രാണന്‍), ജീവിതം, ദേഹം എന്നിവയാണ്. ആക൪ഷിക്കല്ജീവനോടുള്ള ആക൪ഷണവും, കയ൪ അതിന്റെയും ദേഹത്തിന്റെയും ബന്ധനവുമാണ്. ഇതിനെ പ്രാരബ്ധമെന്നു പറയും. അതിന്റെ ഉരക്കല്ലാണ് വരാടി അഥവാ കവിടി. കാലമാനത്തില്മാഷം ഒരു ദിനമാണ്. കാലദൈ൪ഘ്യം ആയുസ്സാണ്. വിലേഖനം ചെയ്യപ്പെടല്എന്നാല്ശിരോലേഖനം അഥവാ തലയിലെഴുത്ത് . അതിനാല്വരാടിക (കവിടി) കൊണ്ട് 1. ജീവിതയാത്ര, 2. ആയുസ്സ് (ജീവിതകാലദൈ൪ഘ്യം), 3. ജീവിതത്തിന്റെ ഗമനം, ആഗമനം, വിഷമം, ബന്ധനം, 4. ജീവിയുടെ പ്രാരബ്ധം, ശിരസ്സിലെഴുത്ത്, വിധി എന്നിവ എല്ലാം ഗണനം ചെയ്യാമെന്ന് വരുന്നു. ജീവിതത്തിന്റെ ആകെത്തുകയെ തൂക്കിനോക്കി നി൪ണ്ണയം ചെയ്യാനായി ദൈവികത്താല്കിട്ടിയ സാധനമാണ് കവിടി (വരാടിക).

കവിടി കടലില്വള൪ന്ന ഒരു ജീവിയുടെ പുറംതോടാണ്. തലയോടിന്റെ ആകൃതിയിലാണ്. തലച്ചോറുപോലെ ഇതിനകത്ത് മാംസമുണ്ടായിരുന്നു.

ആഗ്രഹങ്ങള്‍, സുഖം, ദുഃഖം, വിശപ്പ്‌, തൃപ്തി, ആനന്ദം എന്നിവയെല്ലാം അനുഭവിച്ചറിഞ്ഞ ജീവിയാണ്. അതിന്റെ പുറംതോടാണ് കവിടി. അതിന്റെ ജീവിതാനുഭവങ്ങള്അതില്രേഖപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിനുശേഷംകിഞ്ചില്ശേഷം ഭവിഷ്യതിഎന്നുള്ളതിനാല്ദൈവജ്ഞന്റെ തലോടല്അനുഭവിക്കുന്ന സുഖത്തില്മനുഷ്യരുടെ ജീവിതനി൪ണ്ണയം ചെയ്യുന്നു.

ഭൂഗോളത്തിന്റെ മുകള്ഭാഗം (അ൪ദ്ധഗോളം) അതിന്റെ ആകൃതിയാണ്. ഭൂമി ദീ൪ഘവൃത്താകൃതിയാകയാല്ദീ൪ഘവൃത്തഗോളത്തിന്റെ മുകള്പ്പരപ്പിന്റെ ആകൃതിയാണ് കവിടിയുടേത്.

മന്ഥരപ൪വ്വതം പാലാഴി മഥനകാലത്ത് പാല്കടലില്താണുപോയപ്പോള്അതിനെ ഉദ്ധരിക്കാന്വേണ്ടിയായിരുന്നു മഹാവിഷ്ണുവിന്റെ കൂ൪മ്മാവതാരം. ഇതിന്റെ പ്രതീകമാണ് കവിടി. കു൪മ്മത്തിന്റെ വിസ്താരം നൂറായിരം ശങ്ക്യോജനയാണ്. നൂറുനൂറായിരം മഹാകോടിയാണ് ഒരു ശങ്ക്. നൂറുനൂറായിരം കോടിയാണ് ഒരു മഹാകോടി. അപ്പോള് കൂ൪മ്മത്തിന്റെ വിസ്താരം 1019 യോജന ചതുരമാണ്. 1 യോജന 12 കിലോമീറ്റ൪ എന്ന കണക്കില്കൂ൪മ്മത്തിന്റെ പുറഭാഗത്തെ വിസ്താരം 12 x 1019 കിലോമീറ്റ൪ ചതുരമാണ്. ഇതിലാണ് ബ്രഹ്മാണ്ഡം അടങ്ങിയിരിക്കുന്നത്. ഇതിന്റെ പിണ്ഡാണ്ഡമാകുന്നു കവിടി എന്ന് കാണാം.

108 നക്ഷത്ര പാദങ്ങളാണ് രാശിചക്രത്തിലുള്ളത്. ഒരു നക്ഷത്രം 800 കലയായതിനാല്‍  ഒരു നക്ഷത്രപാദം 200 കലയാണ്. അതായത് രാശിചക്രത്തില്‍ 108 x 200 = 21600 കലകളാണുള്ളത്. ഒരു ദിവസം 60 നാഴികയും ഒരു നാഴിക 60 വിനാഴികയും 1 വിനാഴിക 60 ഗു൪വ്വക്ഷരവുമാകയാല്ഒരു ദിവസം = 60 x 60 x 60 = 216000 ഗു൪വ്വക്ഷരം. 10 ഗു൪വ്വക്ഷരം ഒരു പ്രാണനാണ്. 6 പ്രാണന്ഒരു വിനാഴികയും. അതിനാല്ഒരു ദിവസം 21600 പ്രാണന്‍. പ്രാണന്എന്നാല്പ്രാണവായുവും. അതിനാല്രാശിചക്രത്തിലെ കലകളും പ്രാണനുമായി ബന്ധപ്പെട്ടിരിക്കുന്നു. 21600 ശ്വാസോച്ഛ്വാസമാണ് ഒരാള്ഒരു ദിവസം ചെയ്യുന്നത്. 108 കവിടിയെ മൂന്നായി പകുത്ത് ഓരോ പങ്കില്നിന്നും 8, 8 വീതം മാറ്റിയാല്‍ (8ന്റെ ഗുണിതങ്ങള്മാറ്റിയാല്‍) ഒരു പങ്കിലെയും ശിഷ്ടം വരുന്നത് കൂട്ടിയ ശിഷ്ടം 4, 12, 20 ഇവയിലേതെങ്കിലുമായിരിക്കും. സംഖ്യയെ അഷ്ടമംഗല സംഖ്യ എന്ന് പറയും. സംഖ്യകൊണ്ടും ഫലനി൪ണ്ണയം ചെയ്യാം.

ജീവിതയാത്ര, ജീവിതാനുഭവങ്ങള്‍, പ്രാരബ്ധങ്ങള്‍, ഭൂതം, വ൪ത്തമാനം, ഭാവി തുടങ്ങിയവയെല്ലാം കവിടികൊണ്ട് നി൪ണ്ണയിക്കാന്കഴിയും. മുമ്പ് ജീവിച്ചിരിന്നതും, അതിനുശേഷം ദൈവജ്ഞന്റെ കയ്യില്വന്നാല്മറ്റുള്ളവരുടെ ജീവിതസംഭവങ്ങളെ സൂചിപ്പിയ്ക്കുന്നതുമാകയാല്കവിടി എന്നും ജീവനുള്ളവയുമാണ്. കവിടികൊണ്ട് ഗണനക്രിയ നടത്തി ലഗ്നം മുതല്ഗ്രഹണം വരെ ഗണിക്കാവുന്നതുമാകയാല്പ്രമാണഭാഗവും ഫലഭാഗവും കവിടിയില്അന്ത൪ലീനമായിരിക്കുന്നു എന്ന് പറയാവുന്നതാണ്. തലയോടുപോലുള്ള കവിടിയുടെ ആകൃതി ശിരസ്സിലെഴുത്തിനെ വ്യക്തമാക്കുന്നു.

Posted in Astrology Tagged with:

easy way to remember rahu kalam
April 23rd, 2015 by sreebhairaviadmin

രാഹുകാലം ഓര്ത്തിരിക്കാനുള്ള നിരവധി എളുപ്പമാര്ഗങ്ങളിലൊന്ന് ഇവിടെ പറയുന്നു. മൂന്നേമുക്കാല്നാഴിക (ഒന്നര മണിക്കൂര്‍) ആണ് രാഹുകാലത്തിന്റെ ദൈര്ഘ്യം. താഴെപ്പറയുന്ന വാചകത്തിലെ വാക്കുകള്ആഴ്ച ക്രമത്തില്ഓര്ക്കുക.

Eleven Boys Have A Good Football Club

തിങ്കള്‍ – E (Eleven) അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണല്ലോ E. 5 നൊപ്പം അതിന്റെ പകുതിയും കൂടെ കൂട്ടുക. 5 + 2.5 = 7.5. ഒന്നര മണിക്കൂറാണല്ലോ രാഹുകാലം. അതിനാല്തിങ്കളാഴ്ച ഏഴര മുതല്ഒന്പതുവരെയാണ് രാഹുകാലം.

ചൊവ്വ – B (Boys) അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം. 2 ഉം അതിന്റെ പകുതിയായ 1 ഉം കൂട്ടിയാല്‍ 3 കിട്ടും. അങ്ങനെ അന്ന് രാഹുകാലം 3 മുതല്‍ 4.30 വരെ.

ബുധന്‍ – H (Have) അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരം. 8 + 4 = 12. അപ്പൊള്‍ 12 മുതല്‍ 1.30 വരെ രാഹു.

വ്യാഴം – A അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരം. 1 + .5 = 1.5. ഒന്നര മുതല്മൂന്നുവരെ രാഹു.

വെള്ളി – G (Good) അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം. 7 + 3.5 = 10.5. രാഹുകാലം 10.30 മുതല്‍ 12 വരെ.

ശനി – F (Football) അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. 6 + 3 = 9. 9 മുതല്‍ 10.30 വരെ രാഹു.

ഞായര്‍ – C (Club) അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം. 3 + 1.5 = 4.5. രാഹുകാലം നാലര മുതല്‍ 6 വരെ.

രീതിയില്കണക്കാക്കുന്ന രാഹുകാലം കലണ്ടറിലെ കണക്ക് തന്നെയാണ്.

ഉദയസമയമനുസരിച്ച് നോക്കുമ്പോള്ഇതില്വ്യത്യാസമുണ്ടാകും. കൃത്യമായി രാഹുകാലം കണ്ടുപിടിക്കാന്ഉദ്ദേശമില്ലെങ്കില്‍ കലണ്ടറിലെ സമയത്തിന് മുന്പും പിന്പും അരമണിക്കൂര്കൂട്ടി സുരക്ഷിതമാക്കുന്നതാണ് നല്ലത്12735806_993966207333993_1941343210_n

Posted in Astrology, General, Horoscope

'