What we are ?നമ്മൾ എന്താണ്?

what we are?

നമ്മൾ എന്താണ്?

ഒരിക്കൽ  എങ്കിലും സ്വയം ഞാൻ എന്താണ് എന്ന് ചിന്ത മനസിൽ വരാത്ത ആരും ഉണ്ടാവാൻ ഇടയില്ല.  നിങ്ങളും ഞാനും  നിർമ്മിക്ക പെട്ടിരിക്കുന്നത് ഊർജ്ജം (energy) കൊണ്ട് ആണ് എന്ന് സംശയം ഇപ്പോഴും  ഉള്ളവർ  ഉണ്ടാവും ,സൂര്യൻ ,ചന്ദ്രൻ ,നക്ഷത്ര സമൂഹം, നമ്മുടെ ശരീരം, നമ്മുടെ ചലനം , നമ്മുടെ ചിന്ത ,എല്ലാം എല്ലാം ഊർജ്ജം  തന്നെ .

കുറച്ചു കുടി സൂക്ഷ്മമായി നമ്മുക്ക്  തുടങ്ങാം എല്ലാ matterറും (for eg:human body ) നിർമിച്ചിരിക്കുന്നത് cells കൊണ്ടാണ് ,cells atoms കൊണ്ടും ,atoms നിർമ്മിക്ക പെട്ടിരിക്കുന്നത് subatomic particles കൊണ്ടും .

എന്നാൽ നമ്മുക്ക് അവിടെ  ഒരു ചോദ്യം കുടി ചോദിക്കാം ?

What are subatomic particles?

(subatomic particles  കുറിച്ചുള്ള studys  വളരെ അഗാധമായി   nuclear physics , atomic physics & quantum physics തുടങ്ങിയ ശാഖകളിൽ  നടക്കുന്നു.)

ഉത്തരം; ഒറ്റ വാക്കിൽ  ഊർജ്ജം (Energy ) എന്ന് പറയാം .

എന്താണ് ഊർജ്ജം ?

ആധുനിക ശാസ്ത്രത്തെ തന്നെ ആദ്യം കൂട്ട് പിടിക്കാം.

 Everything is Energy

“Energy cannot be created or destroyed,it can only be changed from one form to another:albret einstien “.

E=mc^2 :albret einstien.

Energy is in constant dynamic motion and never rests ,present in all place all time.

ഇങ്ങനെ നിരവധി ശാസ്ത്ര പ്രമാണങ്ങൾ ഉണ്ട് .മുകളിൽ പറഞ്ഞിട്ടുള്ള ശാസ്ത്രപ്രമാണം എടുത്താൽ തന്നെ നമ്മുക്ക് ഉറപ്പിക്കാം ,നമ്മുടെ ചിന്ത ,പ്രവർത്തി, നാം എല്ലാവരും,ഊർജ്ജം മാത്രം ആണ് എന്ന സത്യം  ഉറപ്പിക്കാതെ വയ്യ.

ഭാരതീയ അറിവുകളുടെ പിൻബലം ഇല്ലാതെ തന്നെ മഹത്തായ അറിവുകളിൽ എത്തിയ എയ്ൻസ്റ്റീൻ പോലുള്ള ശാസ്ത്രജ്ഞൻമാരെ ബഹുമാനിച്ചു കൊണ്ട്  തന്നെ ,ഭാരതീയ സങ്കൽപം എന്ന് കേട്ടാൽ പുച്ഛം ഇല്ലാത്തവർക്കായി മറ്റൊരു version പറയാം .

ആയിരകണക്കിന് വര്ഷങ്ങക്ക്  മുൻപേ ഇവിടെ ജീവിച്ചിരുന്ന  മഹാ മനീഷികൾ  പറഞ്ഞ അനവധി അറിവുകളിൽ ഒന്ന് എടുക്കാം .

ശുക്ലയജുര്‍വേദത്തിന്റെ അവസാന അദ്ധ്യായത്തിലാണ് 18 മന്ത്രങ്ങള്‍ മാത്രമുള്ള ഈശാവസ്യോ ഉപനിഷത്ത്.  ഈശാവസ്യോപനിഷത്തിലെ “ഈശാവാസ്യമിദം സര്‍വ്വം” എന്നു തുടങ്ങുന്ന ആദ്യമന്ത്രത്തിന്റെ അർദ്ധഭാഗം കൊണ്ട് തന്നെ ഞാൻ പറയാൻ ഉദ്ദേശിച്ചതിന്റ അർഥം പൂർണം ആണ് ,

“ഈശാവാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത്” ജഗത്തിൽ ഉള്ള സർവത്തിലും ഈശ്വരൻ മാത്രം,

ഈശ്വരൻ എന്ന നാമം ദഹിക്കാൻ ഒരു അൽപ്പം മടി ഉണ്ടാവും ചിലർക്ക്  ,അവിടെ ശക്തി എന്ന ഈശ്വരൻറെ  മറ്റൊരു പേര് പകരം എടുക്കാം ,ശക്തി ഇംഗ്ലീഷ്  ഭാഷായില്ലേക്ക് മാറ്റിയാൽ power എന്ന് പറയാം,എന്താണ് പവർ? ഊർജ്ജം.

എന്തിനു അധികം പറയണം

What  we are ?

എന്ന ചോദ്യത്തിന് രണ്ടു ഉത്തരം പറയാം ഇഷ്ടമുള്ളത് എടുക്കാം ,

1 . നമ്മൾ ഊർജ്ജം ആവുന്നു

2 . നമ്മൾ എല്ലാവരും സർവ്വതും ഈശ്വരാംശം ആവുന്നു.

ഭാരതീയർ ആണ് എന്ന് തോന്നുന്നു എങ്കിൽ രണ്ടും ഒരുപോലെ എടുക്കാം, ഉത്തരം തൃപ്തി ആവുന്നില്ല എങ്കിൽ പുതിയ ഉത്തരം കണ്ടുപിടിക്കാൻ ഉള്ള മാർഗ്ഗവും വേറെ നോക്കാം.jina-sign_200_199

January 12th, 2017 by
'