ജ്യോതിഷി മന്ത്രസിദ്ധിയുള്ളവനായിരിക്കണം

Astrologer

മന്ത്രം യഥാവിധി ഗുരോസ്സുദിനേ ഗൃഹീത്വാ

തദ്ദേവതാം ജപഹുതപ്രമുഖൈഃ പ്രതോഷ്യ

ജ്ഞാനായ ജാതകഫലസ്യ തു സിദ്ധമന്ത്രഃ

സ്യാദേവ ദൈവവിദിഹാപ്തവചനസ്തഥാ ഹി.

സാരം :-

ജ്യോതിഷക്കാരന്സിദ്ധമന്ത്രനായിരിക്കണം. നല്ല സമയം ഗുരുസന്നിധിയില്നിന്ന് ദക്ഷിണാദികളെക്കൊണ്ട് ഗുരുവിനെ തൃപ്തിപ്പെടുത്തി ഉപദേശം വാങ്ങി മന്ത്രത്തെ ഉരുക്കഴിച്ചും ഹോമിച്ചും സന്തോഷിപ്പിച്ചും മന്ത്രസിദ്ധി വരുത്തി ജാതകഫലനി൪ദ്ദേശത്തിനു യോഗ്യനായിത്തീരണം. ഇവിടെ ജാതകമെന്നുമാത്രം പറഞ്ഞുവെങ്കിലുംജാതകേ യദ്യദുദ്ദിഷ്ടം തദ്വല്പ്രശ്നേപി ചിന്തയേല്‍” എന്നും മറ്റും ഇനി പറയാന്ഭാവമുള്ളതുകൊണ്ട് പ്രശ്നഫലനി൪ദ്ദേശത്തിനുകൂടി ജ്യോതിഷി യോഗ്യനായിത്തീരണം.

October 14th, 2015 by
'