രാഹുകാലവും തെറ്റിദ്ധാരണകളും

rahu

      കേരള ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ ശാസ്ത്ര നിഘണ്ടുവില്ഇങ്ങനെ പറഞ്ഞിരിക്കുന്നു.

        ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി എന്ന തോതില്നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്ഒരു ദിവസം ഒരു ഡിഗ്രി എന്ന കണക്കില്പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്ഷം കൊണ്ടു പൂര്ത്തിയാകുന്ന വൃത്തപഥമാണ് ക്രാന്തിവൃത്തം.

          ക്രാന്തിവൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മില്‍ 5 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചന്ദ്രന്ദക്ഷിണാര്ദ്ധഗോളത്തില്നിന്നും ഉത്തരാര്ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും, ഉത്തരാര്ദ്ധഗോളത്തില്നിന്നും ദക്ഷിണാര്ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു (Decending Node) എന്നും പറയുന്നു.

         ജ്യോതിഷത്തില്ഇവരെ പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. ഇതില്ത്തന്നെ കേതുവിനേക്കാള്സൌമ്യനായ രാഹുവിന് കൂടുതല്പ്രാധാന്യം കേരളത്തിലുണ്ട്. രാഹുകാലം, രാഹുപൂജ, സര്പ്പാരാധന, കാവുകള്ഇവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടവയാണ്.

            കേരളപക്ഷം എന്നും പരദേശപക്ഷം എന്നും രണ്ടുരീതിയില്രാഹുകാലം കണക്കു കൂട്ടാറുണ്ട്. നമ്മുടെ നാട്ടില്പരദേശപക്ഷരീതിയാണ് അനുവര്ത്തിച്ചുപോരുന്നത്. രാഹുവിന്റെ ദൃഷ്ടി ഭൂമിയില്പതിക്കുന്ന സമയം ശുഭകാര്യങ്ങള്ക്ക് ഉചിതമല്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്യാത്ര പുറപ്പെടുമ്പോള്മാത്രമേ രാഹുകാലം ഒഴിവാക്കേണ്ടതുള്ളൂ എന്ന് ചില പണ്ഡിതര്അനുശാസിക്കുന്നു.

             അഹിന്ദുക്കള്പോലും ശുഭകാര്യങ്ങള്ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാല്ഇവരൊക്കെ കലണ്ടറില്കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്നല്കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്ഒരു പകലിനെ 12 മണിക്കൂര്എന്ന് സങ്കല്പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്കേരളത്തിലൊരിടത്തും തന്നെ സൂര്യോദയവും അസ്തമനവും 6 മണിക്ക് നടക്കാറില്ലെന്നതാണ് വസ്തുത.

  ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും. അത് കൃത്യമായി മനസിലാക്കാതെയിരുന്നാല്രാഹുകാലം ഒഴിവാക്കിയിറങ്ങുന്നത് യഥാര് രാഹുകാലത്തായിരിക്കും.

October 9th, 2015 by
'