വിവാഹകാലം എങ്ങനെ ഗണിക്കാം

Marriage hands

യോƒസ്തേ തിഷ്ഠതിയശ്ച പശ്യതിതയോ

രസ്തേശിതു൪വാƒ തേ

നാരൂഢാംശഭ നാഥയോ, രുശനസ,-

സ്താരാധിനാഥസ്യ വാ;

യദ്വാ ലഗ്നപസംശ്രിതാംശകപതേ

ര്യസ്മിന്ദശാ വാƒപഹാ

രോƒസ്മിന്സ്യാത് സമയേ വിവാഹഘടനാ

രാഹോശ്ചകേചിത് ജഗുഃ

ലഗ്നാലും ചന്ദ്രാലും ഏഴാം ഭാവത്തില്നില്ക്കുന്ന ഗ്രഹം, ഏഴാം ഭാവത്തിലേയ്ക്ക് ദൃഷ്ടിചെയ്യുന്ന ഗ്രഹം, ഏഴാം ഭാവാധിപഗ്രഹം, ഏഴാം ഭാവാധിപന്റെ അംശകനാഥഗ്രഹം ഏഴാം ഭാവനാഥസ്ഥിതിരാശിനാഥഗ്രഹം, ശുക്രന്‍, ചന്ദ്രന്‍, ലഗ്നാധിപന്‍, ലഗ്നാധിപാശ്രിതനാഥന്‍, ലഗ്നരാശിനാഥന്റെ അംശകാധിപന്ഇവരുടെ ദശാകാലത്തോ അപഹാരകാലത്തോ അഥവാ ഛിദ്രകാലത്തോ വിവാഹം സംഭവിക്കും. ചില൪ രാഹുവിന്റെ ദശാപഹാരച്ഛിദ്രങ്ങളിലും  വിവാഹം സംഭവിക്കും എന്ന് പറയുന്നുണ്ട്.

************************************

ജാമിത്രേ തദധീശ്വരാശ്രിതഗൃഹേ

യദ്വാനയോഃ സപ്തമേ

ധ൪മ്മേവാഥ സുതേചരന്തി ഭൃഗുജൗ

ലഗ്നാസ്തജന്മാധിപാഃ

കാലേ യത്ര യദാ ചരേച്ചധിഷണോ

ദ്യൂനേശഭാംശ൪ക്ഷയോ

ര്യദ്വാതത്സുത ധ൪മ്മയോസ്സസമയഃ

പ്രോദ്വാഹദായീ നൃണാം.

ലഗ്നചന്ദ്രന്മാരില്ബലമുള്ളതിന്റെ ഏഴാം ഭാവത്തിലും, ഏഴാം ഭാവാധിപന്നില്ക്കുന്ന രാശിയിലും പറഞ്ഞ രണ്ടു രാശികളുടേയും 5, 7, 9 എന്നീ ഭാവങ്ങളിലും ലഗ്നാധിപന്‍, ചന്ദ്രലഗ്നാധിപന്ഇവരുടെ ഏഴാം ഭാവാധിപന്മാ൪, ശുക്രന്ഇവ൪ സഞ്ചരിക്കുംകാലം വിവാഹം നടക്കും. ഏഴാം ഭാവാധിപന്മാരുടെ അംശകരാശികളില്‍, അവ൪ നില്ക്കുന്ന രാശികളില്അവരുടെ ത്രികോണരാശികളില്വ്യാഴം വരുമ്പോള്വിവാഹം നടക്കാവുന്നതാണ്.

October 8th, 2015 by
'